കൊച്ചി മേയറുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2022 (11:40 IST)
കൊച്ചി കോർപ്പറെഷൻ എം അനിൽകുമാറിൻ്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. തൻ്റെ പേജ് ഹാക്ക് ചെയ്തെന്ന് കാണിച്ച് അനിൽകുമാർ സൈബർ സെല്ലിന് പരാതി നൽകി.

സെപ്റ്റംബർ 28 മുതൽ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒന്നും തന്നെ തൻ്റേതല്ലെന്ന് മേയർ അറിയിച്ചു. മേയറുടെ ഐടി റ്റീം പേജ് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഇപ്പോൾ സൈബർ സെല്ലിൻ്റെ നേതൃത്വത്തിൽ പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :