ഞാന്‍ കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന പേര് നിരോധിക്കും; വിവാദ പോസ്റ്റുമായി വി.കെ.ശ്രീരാമന്‍

മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നും ശ്രീരാമന്‍ പറയുന്നു

രേണുക വേണു| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (10:58 IST)

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നും ശ്രീരാമന്‍ പറയുന്നു.

ശ്രീരാമന്റെ പോസ്റ്റ് -

ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാല്‍
ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തില്‍ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.

പറയരുത്
കേള്‍ക്കരുത്
കാണരുത്
കുഴി മന്തി
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :