അരുവിക്കര കോൺഗ്രസിൽ പൊട്ടിത്തെറി; സംഘിയെ സ്ഥാനാർഥിയായി വേണ്ടെന്ന് പോസ്റ്റർ

നേരത്തെ തിരുവനന്തപുരം സെൻട്രൽ സീറ്റിനുവേണ്ടിയാണ് ശിവകുമാർ സമ്മർദ്ദം ചെലുത്തിയത്

VS Sivakumar
രേണുക വേണു| Last Modified ശനി, 21 മാര്‍ച്ച് 2026 (17:58 IST)
VS Sivakumar

അരുവിക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി വി.എസ്.ശിവകുമാറിനെതിരെ പാളയത്തിൽ പട. 'സേവ് കോൺഗ്രസ്, സേവ് അരുവിക്കര' എന്ന പേരിൽ മണ്ഡലത്തിൽ ശിവകുമാറിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബിജെപിയിലേക്ക് ചാടാൻ നിൽക്കുന്ന ശിവകുമാറിനു സീറ്റ് നൽകിയെന്നാണ് ആരോപണം.

'ബിജെപിയിലേക്കു ചാടാൻ നിൽക്കുന്നവർക്കു സീറ്റ് മറിച്ചുവിറ്റ നേതാക്കൾ അരുവിക്കരയിലെ കോൺഗ്രസിന്റെ ശാപം' എന്ന് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നു. 'വില പേശി സീറ്റ് ഉറപ്പിച്ച ശിവകുമാർ കോൺഗ്രസോ സംഘിയോ?', 'ബിജെപിയിൽ ചാടാൻ നിൽക്കുന്ന വി.എസ്.ശിവകുമാറിനെ അരുവിക്കരയ്ക്കു വേണ്ട' എന്നെല്ലാം എഴുതിയ പോസ്റ്ററുകൾ മണ്ഡലത്തിൽ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നേരത്തെ തിരുവനന്തപുരം സെൻട്രൽ സീറ്റിനുവേണ്ടിയാണ് ശിവകുമാർ സമ്മർദ്ദം ചെലുത്തിയത്. പിന്നീടാണ് അരുവിക്കരയിലേക്ക് എത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായ അരുവിക്കര ജി.സ്റ്റീഫൻ 5,046 വോട്ടുകൾക്കു പിടിച്ചെടുക്കുകയായിരുന്നു. ജീ.സ്റ്റീഫൻ തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :