അനുബന്ധ വാര്‍ത്തകള്‍
- മഴ ശക്തം; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 90cm ഉയര്‍ത്തി
- അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകള്‍ തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം
- മഴ ശക്തം: അരുവിപ്പുറം സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ശബരിമലയില്‍ മഴ ശക്തം; തീര്‍ത്ഥാടകരുടെ എണ്ണം കുറയുന്നു
തിരുവനന്തപുരത്ത് മഴ ശക്തം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
തിരുവനന്തപുരത്ത് മഴ ശക്തമാകുന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 25 cm ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12:00 ന് അത് 50 cm കൂടി ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിക്കുന്നു.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.