അനുബന്ധ വാര്‍ത്തകള്‍
- റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി; ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി
- നിലനില്‍ക്കുന്നത് രണ്ട് ചക്രവാതച്ചുഴികള്‍; ഈ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ
- വരുന്ന അഞ്ചുദിവസവും സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- 'ഇവിടെനിന്ന് രണ്ടുപേരുണ്ട് സ്കൂളിലേക്ക്'; സന്തോഷം പങ്കുവെച്ച് നടി ശരണ്യ മോഹന്‍
- സ്കൂള്‍ പ്രവേശനോത്സവം ഇന്ന്: സംസ്ഥാന സിലബസില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അരലക്ഷത്തിന്റെ കുറവ്
മഴ ശക്തം; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം ഈമാസം ഒന്‍പത് വരെ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.