1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aruvikkara Dam Open

കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 90cm ഉയര്‍ത്തി

Aruvikkara Dam Open
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 90cm ഉയര്‍ത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ 60cm കൂടി (ആകെ 150 cm) ഇന്ന് രാവിലെ 11: 30 ന് ഉയര്‍ത്തുമെന്നും പരിസരവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം
എപ്പോഴും AC ഓണാക്കിയാണോ ഇരിക്കാറ്; ഈ ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍