നിസാമിന് ബംഗളൂരു പൊലീസിന്റെ അറസ്റ്റ് വാറണ്ട്

ബംഗലൂരു| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (14:40 IST)
ചന്ദ്രബോസിന്റെ കൊലപാതക കേസ് മുഖ്യപ്രതിയായ വിവാദ വ്യവസായി
മുഹമ്മദ് നിസാമിന്
ബംഗലൂരു പൊലീസ് അറസ്റ്റ് വാറണ്ടയച്ചു. ബംഗലൂരു സ്വദേശി സുമന്‍ എന്ന ആളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് വാറണ്ട്.നിസാം ഇപ്പോളുള്ള വിയ്യൂര്‍ സെന്ട്രല്‍ ജയിലിലേക്കാണ് വാറണ്ടയച്ചിരിക്കുന്നത്.

തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ നിസാം ഇപ്പോള്‍ റിമാന്റിലാണ്. കേസില്‍ നിസാമിന്റെ ഭാര്യ അമലിനെ ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്തിരിന്നു. ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും മര്‍ദ്ദിക്കുന്ന സമയത്ത് നിസാമിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് അമല്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :