1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. april 12 heavy rain kerala

കനത്ത മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഏപ്രില്‍ 13ന് വയനാടും യെല്ലോ അലര്‍ട്ടാണ്. 14ന് ഇടിമിന്നലിനുള്ള മുന്നറിയിപ്പുണ്ട്. 
 
ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5mmമുതല്‍ 115.5mm വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. കൂടാതെ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. 
അടുത്ത ലേഖനം
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്