1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Anoop jacob, vigilence, investigation

അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

അനൂപ് ജേക്കബ്
മന്ത്രി അനൂപ് ജെക്കബിനെതിരെ വിജിലന്‍സ് അന്വേഷണം. ഉപഭോക്തൃ തര്‍ക്കപരിഹാരകോടതി നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.

പരാതി പരിഗണിച്ച് വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക സെല്‍ എസ്പിമാരോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍പ് മുഖ്യമന്ത്രിക്ക് നല്കിയ കത്താണ് പിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതിയായി നല്കിയത്.