കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എ.എന്‍.ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടു

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്ന നേട്ടവും ഷംസീര്‍ സ്വന്തമാക്കി

രേണുക വേണു| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (11:48 IST)

തലശ്ശേരി എംഎല്‍എയായ എ.എന്‍.ഷംസീറിനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 96 വോട്ട് നേടിയാണ് ഷംസീര്‍ ജയിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ട് ലഭിച്ചു. കേരള നിയമസഭയുടെ 24ാമത് സ്പീക്കറാണ് ഷംസീര്‍. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്ന നേട്ടവും ഷംസീര്‍ സ്വന്തമാക്കി. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അഭിനന്ദിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :