1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aluva police Case

ആലുവയില്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയ 26കാരന്‍ അറസ്റ്റില്‍

Aluva
ആലുവയില്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയ 26കാരന്‍ അറസ്റ്റില്‍. ആലുവ വിഎച്ച് കോളനിയില്‍ അജ്മല്‍(26) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. 
 
നിലവില്‍ ഭാര്യയായ യുവതിയേയും അജ്മല്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ 23 മകളെ കാണാനില്ലെന്ന് പറഞ്ഞ് ഒരു പിതാവ് പരാതി നല്‍കുകയും പിന്നാലെ അജ്മലിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പരാതി നല്‍കുകയുമായിരുന്നു. പിന്നീടാണ് ഇരുവരും ഒളിച്ചോടിയ വിവരം പൊലീസ് കണ്ടെത്തിയത്. 
അടുത്ത ലേഖനം
വണ്ടര്‍ലായിലേക്ക് കൂടുതല്‍ സര്‍വീസുകള്‍: വനിതാ ദിനത്തില്‍ 20തോളം കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ നിന്ന് ഉല്ലാസ യാത്രയ്ക്ക് എത്തിയത് ആയിരത്തോളം പേര്‍