അമ്മായി അമ്മയുടേയും സുഹൃത്തിന്റേയും അവിഹിതം പിടികൂടിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം തൃശൂരില്‍ വനിതാ ദിനത്തിന്റെ തലേന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (08:29 IST)
അമ്മായി അമ്മയുടേയും സുഹൃത്തിന്റേയും അവിഹിതം പിടികൂടിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. അങ്കമാലിക്കടുത്ത് കൊരട്ടിയിലാണ് സംഭവം. ആക്രമണത്തില്‍ യുവതിയുടെ മുഖത്തിന് ക്രൂരമായി പരിക്കേറ്റു. സംഭവം വനിതാ ദിനത്തിന്റെ തലേന്നാണ് നടന്നത്. ഇക്കാര്യം യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നതെന്നും വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഉപദ്രവം ഉണ്ടെന്നും യുവതി പറയുന്നു. ഭര്‍ത്താവ് ജോലിക്കുപോയാല്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിടുമെന്നും ഭക്ഷണം കഴിക്കാതെ ടോയിലറ്റിലെ വെള്ളമാണ് കുടിച്ചിരുന്നതെന്നുംഇവര്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്ണ്ണ രൂപം

നാളെ വനിതാ ദിനം... പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .. ന്റെ അമ്മയുടെ കാമുകന്‍ തല്ലിയതാണ്. അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോള്‍ എന്റെ ഭാര്യയെയും എന്നെയും കൊല്ലാന്‍ ശ്രെമിച്ചത്. ഇതവളുടെ പ്രൊഫൈല്‍ ആണ് അവള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാം അറിയിക്കുന്നു. മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി. ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവള്‍.

എന്നാല്‍ ഇതൊക്കെ ചെയ്ത ആള്‍ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. കാരണം ആള്‍ വലിയ ബിജെപി കാരനാണ്.
ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് തന്നെ ഇനി അവള്‍ക് നീതി കിട്ടണേല്‍ നിങ്ങള്‍ എല്ലാരും സഹായിക്കണം. വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയില്‍ 2ആം തവണ ആണ് അവള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുന്നത്. ഒരു ആഴ്ചയോളം പട്ടിണികിട്ടു. വൈകിട്ട് ഞാന്‍ വരുമ്പോള്‍ മാത്രം ആണവള്‍ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമില്‍ കേറ്റി പൂട്ടി വെക്കുകയാര്‍ന്നു അവരെ പേടിച്ചട്ട് അവള്‍ റൂമില്‍ നിന്ന് ഇറങ്ങില്ല, ടോയ്ലെറ്റില്‍ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു... ഞാന്‍ നിസ്സഹായന്‍ ആരുന്നു ).

ഡിസംബര്‍ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേര്‍ന്ന് അവളെ പട്ടിക കോല്‍ വെച്ച് തല്ലി. ഈ 6 മാസത്തിനിടെ അവള്‍ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്ത് ഭര്‍ത്താവ് ആടോ താന്‍ എന്ന്. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവര്‍ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലില്‍ . ഞാന്‍ തല്ലിലേലും അവര്‍ അങ്ങനെ വരുത്തി തീര്‍ക്കും. ഞാന്‍ നിസ്സഹായ അവസ്ഥയില്‍ ആണ്.

നിങ്ങള്‍ക് മാത്രെ ഇനി അവള്‍ക് നീതി വാങ്ങി കൊടുക്കാന്‍ സാധിക്കു

എന്നെ കൊണ്ട് വിളിക്കാന്‍ പറ്റുന്ന എല്ലാരേം ഞാന്‍ വിളിച്ചു. പക്ഷെ ആരെയൊക്കെ വിളിച്ചിട്ടും ഉപകാരം ഉണ്ടായില്ല... മീഡിയയില്‍ വന്നാല്‍ മാത്രമേ ഇനി അവള്‍ക്ക് നീതി കിട്ടോളൂ. അതിനാല്‍ ആണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്ര നേരം ആയിട്ടും അയാള്‍ സ്വാതന്ത്രന്‍ ആയി നടക്കുകയാണ്..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് ...

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'
അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ കമ്പനിയായ ടിക്ടോക് നേരിടുന്ന പ്രതിസന്ധി ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അന്ധവിശ്വാസത്തിന്റെ പേരില്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവം ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരട് പരീക്ഷ ചട്ടം കഴിഞ്ഞ ദിവസം പുറത്ത് ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
2025 ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും ...