അനുബന്ധ വാര്‍ത്തകള്‍
- മൊഫിയയുടെ ആത്മഹത്യക്ക് കാരണക്കാരനായ സി ഐ സിഎല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്
- അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിച്ചു; ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്
- മോഫിയ ആത്മഹത്യാ കേസിലെ പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
- എന്നെ പരസ്യമായി വേശ്യയെന്ന് വിളിച്ചു, 50,000 രൂപ വാങ്ങി: സിഐ സുധീറിനെതിരെ പരാതിയുമായി ഒരു യുവതി കൂടി
- കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൊഫിയയുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും കസ്റ്റഡിയില്‍
പോണ്‍ വീഡിയോ കണ്ട് അനുകരിക്കാന്‍ ശ്രമിക്കും, ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്, സ്ത്രീധനമായി 40 ലക്ഷം ചോദിച്ചു, സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിച്ചു; സുഹൈലില്‍ നിന്ന് മൊഫിയ നേരിട്ടത് ക്രൂരപീഡനം
ഭര്‍തൃവീട്ടില്‍ മൊഫിയ നേരിട്ടത് കൊടിയ പീഡനങ്ങള്‍. നിയമ വിദ്യാര്‍ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്.
മൊഫിയ മാനസികമായും ശാരീരികമായും ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവ് സുഹൈലും അയാളുടെ മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍ത്താവിന്റെ അമ്മ മൊഫിയയെ സ്ഥിരം ഉപദ്രവിച്ചിരുന്നു.
ഭര്‍ത്താവ് സുഹൈല്‍ കടുത്ത ലൈംഗിക വൈകൃതത്തിനു അടിമയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്‍ വീഡിയോ കണ്ട് അതേപടി അനുകരിക്കാന്‍ മൊഫിയയെ നിര്‍ബന്ധിച്ചിരുന്നു. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് സുഹൈല്‍ സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുണ്ട്. പച്ചകുത്താന്‍ എതിര്‍പ്പ് അറിയിച്ചതോടെ മോഫിയയെ സുഹൈല്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു.