അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിച്ചു; ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (08:46 IST)
ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭര്‍ത്താവായ സുഹൈല്‍ അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും ചെയ്തു. കൂടാതെ സുഹൈലിന്റെ മാതാവ് റുഖിയ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇവര്‍ അടിമയെപോലെ പെണ്‍കുട്ടിയെ കൊണ്ട് പണിയെടുപ്പിച്ചിരുന്നു. മോര്‍ഫിയയെ ഇവര്‍ മാനസിക രോഗിയായി ചിത്രീകരിക്കാനും ശ്രമിച്ചിരുന്നു. 40ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :