കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൊഫിയയുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും കസ്റ്റഡിയില്‍

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (08:52 IST)

ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍.എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21) ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റാരോപിതര്‍ പിടിയില്‍. മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്ന് പുലര്‍ച്ചെയോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഭര്‍ത്താവിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ആലുവ സി.ഐ. സി.എല്‍.സുധീറിനെതിരെയും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :