അനുബന്ധ വാര്‍ത്തകള്‍
- പൊലീസ് ജീപ്പിന് തീവെച്ചു, ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരുക്ക്, ജീവന് രക്ഷിക്കാന്‍ പൊലീസ് ഓടിരക്ഷപ്പെട്ടു; ആക്രമണം അഴിച്ചുവിട്ട് കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികള്‍
- കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ പരാജയം: യോഗി ആദിത്യനാഥ് പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ കിറ്റക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബ്
- സംസ്ഥാനത്ത് കോടികളുടെ നിക്ഷേപത്തിന് വമ്പന്‍ കമ്പനികള്‍, 600 കോടിയുമായി ടിസിഎസ്
- നേട്ടമുണ്ടാക്കാനാകാതെ ഓഹരിവിപണി, സെൻസെക്സ് 53,100നും നിഫ്റ്റി 15,900നും മുകളിൽ ക്ലോസ് ചെയ്തു
- ഓഹരിവിപണിയിൽ കിറ്റെക്സ് വിലയിടിഞ്ഞു, ഒറ്റ ദിവസം കുറഞ്ഞത് പത്ത് ശതമാനം
പൊലീസിനെതിരായ ആക്രമണം; കിറ്റക്സ് മാനേജ്മെന്റ് പ്രതിരോധത്തില്‍
കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ കിറ്റക്സ് മാനേജ്മെന്റ് പ്രതിരോധത്തില്‍. മാനേജ്മെന്റ് അറിഞ്ഞുകൊണ്ടാണ് ആക്രമണം നടന്നതെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി.ശ്രീനിജന് ആരോപിച്ചു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീനിജന് ആവശ്യപ്പെട്ടു.
കിറ്റക്സ് മാനേജ്മെന്റിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടു. കമ്പനിക്കെതിരെ നേരത്തെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത് അന്വേഷിക്കാന്‍ ലേബര്‍ ഡിപ്പാര്‍ട്മെന്റ് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് തടിതപ്പാനാണ് കിറ്റക്സ് മാനേജ്മെന്റ് ശ്രമിച്ചതെന്നും ശ്രീനിജന് ആരോപിച്ചു.
അടുത്ത ലേഖനം