പൊലീസ് ജീപ്പിന് തീവെച്ചു, ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരുക്ക്, ജീവന്‍ രക്ഷിക്കാന്‍ പൊലീസ് ഓടിരക്ഷപ്പെട്ടു; ആക്രമണം അഴിച്ചുവിട്ട് കിറ്റക്‌സിലെ അന്യസംസ്ഥാന തൊഴിലാളികള്‍

രേണുക വേണു| Last Modified ഞായര്‍, 26 ഡിസം‌ബര്‍ 2021 (11:14 IST)

കൊച്ചി കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ വന്‍ സംഘര്‍ഷം. കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികളാണ് പൊലീസിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലുണ്ടായ സംഘര്‍ഷം പൊലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പൊലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് 100-ല്‍ അധികം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. പൊലീസുകാരെ തൊഴിലാളികള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ സംഘംചേര്‍ന്ന് അഗ്നിക്കിരയാക്കി. കുന്നത്തുനാട് സി.ഐ. അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :