അനുബന്ധ വാര്‍ത്തകള്‍
- ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല, തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരിക്കട്ടെ: മന്ത്രി സജി ചെറിയാന്
- കിറ്റെക്‌സ് ഓഹരിവിലയിൽ ഇന്നും കുതിപ്പ്: 20% വർധന
- രാജ്യത്തെ മറ്റുസംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ കിറ്റെക്സിനു നല്‍കാമെന്ന് തെലങ്കാന
- കേരളം വിട്ടുപോകുമെന്ന് വാർത്ത, ഓഹരിവിപണിയിൽ കിറ്റക്സിന് വൻ കുതിച്ചുചാട്ടം
- 3,500 കോടിയുടെ നിക്ഷേപം,കിറ്റെക്‌സ് തെലങ്കാനയിലേക്ക്, സർക്കാർ പ്രത്യേക വിമാനമയച്ചു
ഓഹരിവിപണിയിൽ കിറ്റെക്‌സ് വിലയിടിഞ്ഞു, ഒറ്റ ദിവസം കുറഞ്ഞത് പത്ത് ശതമാനം
തെലങ്കാനയിൽ ആയിരം കോടി നിക്ഷേപം ഇറക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കുതിച്ചുയർന്ന കിറ്റെക്‌സ് ഗാർമെന്റ്‌സ് ഓഹരിവിലയിൽ ഇടിവ്. വ്യാപാരം അവസാനിക്കുമ്പോൾ 10 ശതമാനത്തിന്റെ ഇടിവാണ് വിപണിയിൽ ഉണ്ടായത്.
കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാൾ 20.40 രൂപ താഴെയാണ് കിറ്റെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 183.65 ആണ് നിലവിലെ ഓഹരിവില. തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരിവിലയിൽ 44.26 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അഞ്ച് ദിവസത്തെ കുതിപ്പിനൊടുവിലാണ് കിറ്റെക്‌സ് ഓഹരിവിലയിൽ നഷ്ടം ഉണ്ടായിരിക്കുന്നത്.