1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിന് പിന്നാലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; നിരവധിപേര്‍ക്ക് പരിക്ക്

Alappuzha
ആലപ്പുഴയില്‍ ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിന് പിന്നാലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചുവാഹനങ്ങള്‍ക്ക് പിന്നാലാണ് ബസ് ഇടിച്ചുകയറിയത്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
 
കഴിഞ്ഞദിവസം വൈകുന്നേരം ആറരയ്ക്കാണ് സംഭവം നടന്നത്. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. കോതമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. 
അടുത്ത ലേഖനം
കനത്ത മഴ: തമിഴ്‌നാട്ടിലെ ആറുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി