പിടിച്ചുകെട്ടാനാവാതെ കൊവിഡ് ? സംസ്ഥാനത്ത് 1,523 സജീവ കേസുകൾ,നാലു മരണം സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ഡിസം‌ബര്‍ 2023 (16:25 IST)
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിനൊപ്പം പനിബാധിതരുടെ എണ്ണവും സംസ്ഥാനത്ത് ഉയരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1523 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് ഉപവകഭേദം കണ്ടെത്തിയതില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :