സംസ്ഥാനത്ത് പൊലീസ് ഉൾപ്പടെയുള്ള കൊവിഡ് മുന്നണി പോരാളികൾക്ക് ഇന്ന് വക്സിനേഷൻ ആരംഭിയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (08:46 IST)
തിരുവാനന്തപുരം: അരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ അന്തിമഘട്ടത്തിൽ. ഇതോടെ മറ്റു കൊവിഡ് മുന്നണി പോരാളികൾക്കുള്ള വാക്സിനേഷൻ മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി, പൊലീസ്, റവന്യു, പഞ്ചായത്ത്, ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് കൊവിഡ് മുന്നണി പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്കുള്ള ആദ്യ ഡോസ് ഇന്നുമുതൽ നൽകി തുടങ്ങും. ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ രണ്ടാം ഡോസ് വാക്സിനേഷൻ ഈ മാസം 15ന് ശേഷം ആരംഭിയ്ക്കും. അതിന് മുൻപായി പൊലീസ് ഉൾപ്പടെയുള്ള മുന്നണി പോരാളികളുടെ ആദ്യ ഡോസ് വക്സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം. മർച്ചിൽ മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിയ്ക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :