കേരളത്തിലെ 140 ഇടങ്ങളിലും മത്സരിയ്ക്കുന്നത് പ്രതിപക്ഷ നേതാവ്: ഇടതു നേതാക്കൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (09:11 IST)
തൃശൂർ: കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവ് തന്നെയാണ് മത്സരിയ്കുന്നതെന്ന് രമേശ് ചെന്നിത്തല. ഇടതു നേതാക്കളുടെ വെല്ലുവിളിയ്ക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മന്ത്രി ജലീലും മറ്റും ഉന്നയിയ്ക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല. അതൊക്കെ ജനം വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. ആർജ്ജവമുണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മത്സരിയ്ക്കണം എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വെല്ലുവിളിച്ചിരുന്നു. തവനൂരിൽ മത്സരിയ്ക്കാൻ ധൈര്യമുണ്ടോ എന്നും വെല്ലുവിളി ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ശബരിമല ഒരു പ്രധാനപ്പെട്ട വിഷയമാണ്. അത് ഒരു രാഷ്ട്രീയപ്രശ്നമായി ഉയർത്താൻ യുഡിഎഫ് തയ്യാറല്ല. പ്രതിപക്ഷം എന്ന നിലയിൽ വിഷയത്തെ നിയമസഭയിലും പാർലമെന്റിലും ഉയർത്താൻ ശ്രമച്ചു. എന്നാൽ അത് വിജയം കണ്ടില്ല. ഇക്കാര്യത്തിൽ എൻഎസ്എസിന്റെ പ്രതികരണം തെറ്റിദ്ധാരണകൊണ്ടാണ് എന്നും പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :