അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനുള്ളിൽ 9,985 പുതിയ കേസുകൾ, 279 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,76,583
- കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിഎംകെ എംഎൽഎ അൻപഴകൻ അന്തരിച്ചു
- ജെയ്പൂരിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കൊവിഡ് ബാധ
- മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 91000 കടന്നു; ജൂണ്‍ പകുതിയോടെ രോഗികള്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്
- കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലൂടെ മരം വീണ് യാത്രികര്‍ക്ക് പരിക്ക്
ആലപ്പുഴയില്‍ മദ്യം കിട്ടാതെ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു
മദ്യം കിട്ടാതെ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. ചാത്തനാട് സ്വദേശി വികെ സന്തോഷ് (55) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞമാസം 28നായിരുന്നു സാനിറ്റൈസര്‍ കുടിച്ച് ആശുപത്രിയിലാകുന്നത്. ലോക്ക് ഡൗണ്‍ ആയിരുന്നതിനാല്‍ മദ്യം കിട്ടാതെ ഇയാള്‍ വലിയ വിഷമത്തിലായിരുന്നു.
അമിതമായ അളവില്‍ സാനിറ്റൈസര്‍ കുടിച്ച് ആന്തരിക അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു.