24 മണിക്കൂറിനുള്ളിൽ 9,985 പുതിയ കേസുകൾ, 279 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,76,583

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ജൂണ്‍ 2020 (09:56 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,985 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം
2,76,583 ആയി ഉയർന്നു. 279 പേർക്കാണ് ഇന്നലെ മാത്രം രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്തെ മരനസംഖ്യ 7,745 ആയി

1,33,632 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,35,205 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്, മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം
90,787 ആയി ഉയർന്നു. 34,914 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 1,45,216 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ ടെസ്റ്റ് ചെയ്തു. 50,61,332 സാംപിളുകളാണ് ഇതേവരെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :