1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ak antony , k babu , congress , udf

അഴിമതിയുണ്ടെന്ന് ആന്റണി പറഞ്ഞതു മന്ത്രിമാരെക്കുറിച്ചല്ല- കെ ബാബു

എകെ ആന്റണി
സമൂഹത്തിന്റെ നാനാവിധ മേഖലകള്‍തൊട്ട് അധ്യാപക നിയമനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വന്‍ അഴിമതി നടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞതിനെ തള്ളി എക്സൈസ് മന്ത്രി കെ ബാബു രംഗത്ത്. അഴിമതിയേക്കുറിച്ചുള്ള എ.കെ. ആന്‍ണിയുടെ പ്രസ്താവന മന്ത്രിമാരെക്കുറിച്ചല്ല. സര്‍ക്കാര്‍ സംവിധാനത്തെ പൊതുവെയാണു ആന്‍ണി ഉദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന വിഡി സതീശന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും ബാബു പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ബാറുകള്‍ നിരോധിച്ചതോടെ കുടുംബബാറുകളുടെ എണ്ണം വര്‍ദ്ധിച്ചു. സമൂഹത്തിന്റെ നാനാവിധ മേഖലകളിലും ഇന്ന് അഴിമതി പടരുകയാണ്. അധ്യാപക നിയമനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വന്‍ അഴിമതിയാണ് നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നിലവിലെ അഴിമതികള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്നുമാണ് ആന്റണി ഇന്നലെ പറഞ്ഞത്.
About Writer
jibin