വാഴച്ചാലിന് സമീപം ആദിവാസി യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
വാഴച്ചാലിന് സമീപം ആദിവാസി യുവതി മരിച്ച നിലയില്‍. ആനപ്പാന്തം കോളനിയിലെ പൊന്നപ്പന്റെ ഭാര്യ പഞ്ചമിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ കരടിപ്പാറ വനമേഖലയില്‍ ഷെഡ് കെട്ടിയിരുന്നു. ഇവിടെയാണ് പഞ്ചമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതായി ആദിവാസികള്‍ ആതിരപ്പള്ളി പൊലീസിനോട് പറഞ്ഞു.