രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 27,254; മരണം 219

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (10:07 IST)
രാജ്യത്ത് പുതിയതായി 27,254 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ 37,687 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടി. രോഗം മൂലം 219 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,32,64,175 ആയിട്ടുണ്ട്.

നിലവില്‍ 3,74,269 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം മൂലം 4,42,874 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 74,38,37,643 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :