മന്‍സൂര്‍ വധക്കേസിലെ പത്ത് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (11:42 IST)
പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പത്ത് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ സിപിഎം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ഏപ്രില്‍ ആറിനായിരുന്നു മന്‍സൂറിനെ കൊലപ്പെടുത്തിയത്.

രാഷ്ട്രീയ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :