അനുബന്ധ വാര്‍ത്തകള്‍
- കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, 11 മണിക്ക് ഹാജരാവാൻ നിർദേശം
- വിവാഹത്തിനുള്ള സ്വർണമടക്കം പണയം വെച്ചു, ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി
- വധഗൂഢാലോചന കേസ്: ക്രൈം ബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു
- കാവ്യ നാളെ ഹാജരാവില്ല, ചോദ്യം ചെയ്യൽ ബുധനാഴ്ച ആലുവയിലെ വീട്ടിൽ
- അന്വേഷണസംഘം മഞ്ജുവാര്യരുടെ മൊഴിയെടുത്തു: ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകൾ തിരിച്ചറിഞ്ഞു
ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിൽ: കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. ആലുവയിലെ പത്മസരോവരം വീട്ടിൽവെച്ചാണ് ചോദ്യംചെയ്യൽ. രാവിലെ 11:30 ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവൻ. കേസിൽ കാവ്യാ മാധവന്റെ പങ്കിനെ പറ്റി പരാമർശിക്കുന്ന ശബ്‌ദരേഖകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണസംഘം നടിയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നുവെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്.