നടിയെ ആക്രമിച്ച കേസ്, കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഏപ്രില്‍ 2022 (08:53 IST)
നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് എത്താൻ കഴിയുന്ന ഉചിതമായ സ്ഥലം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അറിയിക്കാൻ അന്വേഷണ സംഘം അറിയിച്ചു. നിലവിൽ സാക്ഷിയായാണ് കാവ്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സാക്ഷിയായ സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് നിയമം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്.

കേസിൽ കാവ്യാ മാധവന് പങ്കുള്ളതായി സൂചന നൽകുന്ന ഓഡിയോ സംഭാഷണങ്ങൾ പുറത്ത് വന്നിരുന്നു.കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :