സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 5 ഫെബ്രുവരി 2022 (18:27 IST)
രാജ്യത്ത് കാന്‍സര്‍ രോഗികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും. ഏറ്റവും കൂടുതല്‍ കാന്‍സര്‍ രേഗികള്‍ റിപ്പേര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് കേരളത്തിലെ കണക്കുകളിലെ വര്‍ധനവ്. കൂടാതെ തൈറോയിഡ് കാന്‍സര്‍ ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. അതോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീ രോഗികള്‍ എത്തുന്നതില്‍ രണ്ടാമത് തിരുവനന്തപുരം ആര്‍സിസിയിലാണ്. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍
കാണപ്പെടുന്നത്് ശ്വാസകോശ ക്യാന്‍സര്‍ ആണ്.