10,11,12 ക്ലാസ്സുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഫെബ്രുവരി 2022 (18:35 IST)
ക്ലാസ്സ് സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനം. 10,11,12 ക്ലാസ്സുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തിങ്കളാഴ്ച മുതലാണ് ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നത്. ഇതുവരെയും ഉച്ചവരെയാണ് ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസ്സുകള്‍. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ 14 ന് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :