അനുബന്ധ വാര്‍ത്തകള്‍
- മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആൾ പിടിയിൽ
- മദ്യലഹരിയിൽ യുവാക്കൾ ബന്ധുവിനെ കുത്തിക്കൊന്നു
- Lok Sabha Election 2024: സുരേഷ് ഗോപിയെ തളയ്ക്കാന്‍ വമ്പന്മാരെ ഇറക്കാന്‍ എല്‍ഡിഎഫും യുഡിഎഫും; സുനില്‍ കുമാര്‍ സിപിഐ സ്ഥാനാര്‍ഥിയാകും !
- പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
- ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സംരക്ഷണ ആക്റ്റ് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വനിതാ കമ്മീഷന്
എറണാകുളത്ത് ലഹരി മരുന്നുമായി നടി പിടിയില്‍; ഒപ്പം താമസിച്ചിരുന്ന ആള്‍ മതില്‍ ചാടി രക്ഷപ്പെട്ടു !
ലഹരി വില്‍പ്പന കേസില്‍ എറണാകുളത്ത് നടി പിടിയില്‍. കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണയെയാണ് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. ഇവര്‍ അറിയപ്പെടുന്ന നാടക നടിയാണ്. 56 ഗ്രാം എംഡിഎംഎ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. അഞ്ജുവിനൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് മതില്‍ചാടി രക്ഷപ്പെട്ടു.
തൃക്കാക്കരയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ദമ്പതികളെന്ന വ്യാജേനെയാണ് ഇവര്‍ താമസിച്ചിരുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജങ്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്ക് എത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
ഷമീര്‍ ഓടി രക്ഷപ്പെട്ടതോടെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വലിയ അളവില്‍ എത്തിക്കുന്ന ലഹരി വസ്തുക്കള്‍ വീട് വാടകയ്ക്ക് എടുത്ത് സൂക്ഷിച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നതെന്നാണ് വിവരം. ഷമീറിനെ മൂന്ന് വര്‍ഷം മുമ്പാണ് അഞ്ജു കൃഷ്ണ പരിചയപ്പെട്ടത്. ഒരു മാസം മുമ്പാണ് ഇരുവരും ഉണിച്ചിറയില്‍ വീട് വാടകയ്ക്ക് എടുത്തത്. പൊലീസ് അഞ്ജുവിനെ ചോദ്യം ചെയ്തുവരികയാണ്.