മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (10:56 IST)
കോഴിക്കോട് : മുക്കുപണ്ടം പണയം വച്ച് 89500 രൂപാ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം ചാത്തങ്കണ്ടത്തിൽ ഫൈനാൻസിയേഴ്‌സിൽ നിന്നാണ് ചേളന്നൂർ ഉള്ളാളംവീട്ടിൽ യു.വി.ബിജു (38) എന്നയാൾ പണം തട്ടിയെടുത്തത്.

2020 ജൂലൈ പതിനാലിനാണ് സ്വർണ്ണമെന്ന വ്യാജേന 24 ഗ്രാം വരുന്ന മുന്ന് വളകൾ ഇവിടെ പണയം വച്ച് പണം തട്ടിയെടുത്തത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണയവസ്തു തിരികെ എടുക്കാത്തതിന് തുടർന്ന് പ്രതിക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് നടന്ന പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് പരാതി നൽകി. ഇതോടെ പ്രതി മുങ്ങി.

കഴിഞ്ഞ ദിവസം ചാത്തമംഗലം നെച്ചൂലിയിൽ നിന്നാണ് കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ ഇയാൾ കക്കോടിയിലെ ഒരു ബാങ്കിൽ നിന്ന് പണം തട്ടിയതായും പോലീസ് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :