1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Achuthandans allegation against TK Palani

സ്മാരകം തകര്‍ത്തതിന് പിന്നില്‍ മാരാരിക്കുളത്തെ ഒറ്റുകാരെന്ന് വി എസ്

കൃഷ്ണപിള്ള സ്മാരകം
കൃഷ്ണപിള്ള സ്മാരകം തര്‍ത്ത സംഭവത്തില്‍ ടി കെ പളനിയുള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍.
ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് വി എസ് അച്യുതാനന്ദന്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്നും
തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടികെ പളനി അടക്കമുള്ളവര്‍ ഇതിന്റെ പിന്നിലുണ്ടെന്നും വി എസ് പറഞ്ഞു.

സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തും. പാര്‍ട്ടി തെറ്റുതിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അഭിമുഖത്തില്‍ വി എസ് പറഞ്ഞു.

എന്നാല്‍ അതേസമയം സ്മാരകം തകര്‍ത്തതില്‍ വി എസിനും പങ്കുണ്ടെന്ന് ടി.കെ.പളനി പറഞ്ഞു സ്മാരകം തകര്‍ത്തതില്‍ വി എസിന്റെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കണം ആലപ്പുഴയിലെ വിഭാഗിയതയ്ക്ക് പിന്നില്‍ വി എസ് ആ‍ണെന്നും പളനി ആരോപിച്ചു. വി എസിന്റെ  ഗ്രൂപ്പ് നീക്കം തടഞ്ഞതിലുള്ള വിരോധമാണ്  തനിക്കു നേരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലെന്നും പളനി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.