1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Karunagappally Ayanivelikkulangara

ടിപ്പറിടിച്ചു വീട്ടമ്മ മരിച്ചു

Accident
കരുനാഗപ്പള്ളി : ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ടിപ്പർ ഇടിച്ചു മരിച്ചു. അയണിവേലിക്കുളങ്ങര വടക്ക് വിനോദ് ഭവനിൽ വിജിയുടെ ഭാര്യ സൗമ്യ (27) ആണ് മരിച്ചത്. ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ബൈക്കിന്റെ പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. എന്നാൽ ഭർത്താവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയായിരുന്നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കു മുന്നിൽ ദേശീയ പാതയിൽ നടന്ന ഈ സംഭവം. ഇവരുടെ ഏക മകനായ വിശാലിന് സ്‌കൂളിൽ അഡ്മിഷന് വേണ്ടി പോവുകയായിരുന്നു കുടുംബം. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചു വീണെങ്കിലും സൗഖ്യ തത്ക്ഷണം മരിച്ചു. പോലീസ് കേസെടുത്തു. 
അടുത്ത ലേഖനം
ലോക വ്യാപാര സംഘട സമ്മതിച്ചാല്‍ മറ്റുരാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയക്കാന്‍ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി