1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Palakkad Kottekad

കനത്ത മഴ: വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണു അമ്മയും മകനും മരിച്ചു

Accident
പാലക്കാട് : തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണ അമ്മയ്ക്കും മകനും ഭാരണാന്ത്യം. കോട്ടേക്കാട് ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. 
 
ഇരുവരും വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോളായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റിയത്.
 
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്.
 
കഴിഞ്ഞ ദിസം രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. എങ്കിലും അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മെഡിക്കല്‍ കോളേജുകളിലെ സുരക്ഷിതത്വം: കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി