അനുബന്ധ വാര്‍ത്തകള്‍
- പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടു
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സീറ്റ് ബെല്‍റ്റ് ഊരാന്‍ കഴിയാതെ ഡ്രൈവര്‍ വെന്തുമരിച്ചു
- ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര; ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു
- കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് വന്‍ അപകടം; അഞ്ചുപേര്‍ മരിച്ചു
- Bigg Boss Malayalam Season 6: ഇത് ജാസ്മിനൊരു കപ്പ് പദ്ധതിയോ? പുറത്തെ കാര്യങ്ങളെല്ലാം വെളിപ്പെടുത്തി സീക്രട്ട് ഏജന്റ്; ആരാധകര്‍ കലിപ്പില്‍
ബിഗ്‌ബോസ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
ബിഗ്‌ബോസ് താരങ്ങളായ സീക്രട്ട് ഏജന്റെന്ന സായി കൃഷ്ണയും നന്ദനയും നിഷാനയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. സായി കൃഷ്ണയുടെ കാറാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി സായിയുടെ ഭാര്യ ഓടിച്ച ബിഎംഡബ്ല്യു കാറിന് പിന്നില്‍ പച്ചക്കറിയുമായി പോയ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിഷാനയ്ക്കും നന്ദനയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബിഗ്‌ബോസ് സീസണ്‍ 6ലെ മത്സരാര്‍ത്ഥികളാണ് ഇവര്‍.
അപകടത്തിനു പിന്നാലെ ലോറി ഡ്രൈവര്‍ തങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് ആരോപിക്കുകയായിരുന്നുവെന്ന് സായി പറഞ്ഞു. എന്നാല്‍ സംഭവം പൊലീസില്‍ അറിയിക്കുകയും വളരെ താമസിച്ച് ഒരു എഎസ് ഐ വരുകയും ലോറിക്കാരെ വിടുകയും ചെയ്തുവെന്ന് സായി പറഞ്ഞു. പൊലീസ് ലോറിക്കാരെ ന്യായികരിക്കുന്നതുപോലെയാണ് സംസാരിച്ചതെന്നും മാന്യമായി പെരുമാറിയെങ്കിലും വിശദീകരണങ്ങള്‍ ദഹിച്ചില്ലെന്നും സായി വീഡിയോയില്‍ പറഞ്ഞു. സംഭവം കേസാക്കിയില്ലെന്നും രാവിലെ വണ്ടി സര്‍വീസിനായി നല്‍കിയെന്നും സായി പറഞ്ഞു.
അടുത്ത ലേഖനം