1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Compensation for joys family

ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും

Compensation
ശുചീകരണപ്രവര്‍ത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട്  മരിച്ച ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ജോയിയുടെ മാതാവിന് വീടുവച്ചുനല്‍കാന്‍ നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. സ്ഥലം ലഭ്യമായാല്‍ ജോയിയുടെ സ്വദേശമായ മാരായമുട്ടത്ത് വീടുവച്ചുനല്‍കും. സികെ ഹരീന്ദ്രന്‍ എംഎല്‍എ ജോയിയുടെ കുടുംബത്തിന് സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 
 
അതേസമയം തോട് വൃത്തിയാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മേയര്‍, മന്ത്രിമാര്‍, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കനത്ത മഴ: വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണു അമ്മയും മകനും മരിച്ചു