എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (10:42 IST)
തിരുവനന്തപുരം: കൊറിയൻ കമ്പനിയിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നര ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ. വെട്ടുകാട് സെന്റ് മേരീസ് സ്കൂളിനടുത്ത് താമസം ടാസാ ഹ്യൂമിലിൻ വീട്ടിൽ റോയ് റോണിനെ (43) ആണ്
വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
2017 ൽ നെയ്യാറ്റിൻകര
പെരുമ്പഴുതൂർ മുല്ലറവില ഘോഷ് ഭവനിൽ കൃഷിക്കാരനായ രാധാകൃഷ്ണന്റെ മകൻ റെണാ ഘോഷിനെയാണ് വ്യാജ വിസ നൽകി ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. റെണാ ഘോഷിന്റെ ഫോട്ടോ പതിപ്പിച്ച വ്യാജ പാസ്‌പോർട്ടും ചൈന വഴി കൊറിയയിലേക്ക് പോകുന്നതിനുള്ള വ്യാജ വിസയുമാണ് റോയ് നൽകിയിരുന്നത്.