പരിശീലനത്തിനിടെ മിഗ്‌-29 പോർവിമാനം അറബിക്കടലിൽ തകർന്നുവീണു, പൈലറ്റിന്റെ കാണാതായി

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 27 നവം‌ബര്‍ 2020 (10:16 IST)
ന്യൂഡല്‍ഹി: പരിശീലന പറക്കൽ നടത്തുന്നതിനിടെ മിഗ് 29 കെ പോർവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. വ്യാഴാഴ്ക വൈകുന്നേരത്തൊടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. അറബിക്കടലിൽ നാവികസേനയുടെ ഐഎൻഎസ് വിക്രമാദിത്യ വിമാന വാഹിനിയിൽനിന്നും പറന്നുയർന്ന യുദ്ധവിമാനമാണ് കടലിൽ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാളെ കാണാതായി. മറ്റൊരു പൈലറ്റിനെ രക്ഷപ്പെടുത്തി.

കാണാതായ പൈലറ്റിനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിയ്ക്കുകയാണ്. സേനയുടെ വിവിധ യൂണിറ്റുകൾ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട് എന്ന് നാവിക സേന വ്യക്തമാക്കി. സംഭവത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പരീക്ഷണ പറക്കലിനിടെ ഗോവയിൽ മറ്റൊരു മിഗ് 29 പോർവിമാനവും തകർന്നുവീണിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :