1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Road accident Mukkam Tipper

ടിപ്പറിനടിയില്‍ പെട്ട രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Road-accident
മുക്കം: ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ മരിച്ചു. മുക്കത്തിനടുത്ത് എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ ഉണ്ടായ വാഹനാപകത്തിലാണ് രണ്ട് പേര്‍ മരിച്ചത്.
 
മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, പഴംപറമ്പ് സ്വദേശികളും  നിര്‍മ്മാണ തൊഴിലാളികളുമായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി (57), സി.എന്‍.ജമാലുദ്ദീന്‍ (51) എന്നിവരാണ് മരിച്ചത്. ലോഡുമായി മുക്കം ഭാഗത്തേക്ക് പോയ ടിപ്പറിനടിയില്‍ പെട്ടാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ടിപ്പര്‍ ലോറി ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സെക്കന്‍ഡ് ഷോയ്ക്ക് അനുമതി കിട്ടാന്‍ സെക്രട്ടറിയറ്റ് ധര്‍ണ്ണ