കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർ പൊള്ളലേറ്റ നിലയിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (08:47 IST)
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ പൊള്ളലേറ്റ നിലയിൽ. കീറിയപ്പറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിൻ ഷാലിസ് എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. നാലുപേരുടെയും നില ഗുരുതരമാണ്. പുലർച്ചെ രണ്ടരയോടെ വീട്ടിൽനിന്നും തീ ഉയരുന്നതുകണ്ട പ്രദേശവാസികൾ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :