പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി: ശിവകാശിയില്‍ ആറുപേര്‍ മരിച്ചു

ശ്രീനു എസ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (08:14 IST)
പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ശിവകാശിയില്‍ ആറുപേര്‍ മരിച്ചു. കാളയാര്‍ കുറിച്ചിയിലെ പടക്കനിര്‍മാണശാലയിലാണ് അപകടം ഉണ്ടായത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ശിവകാശിയിലെ സാത്തൂരില്‍ പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ 23പേര്‍ മരിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :