സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (15:46 IST)
ഹരിപ്പാട്: സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തി ബൈക്ക് യാത്രികനായ കാര്‍ത്തികപ്പള്ളി അശ്വതിയില്‍ ശശികുമാറിന്റെ മകന്‍ വിഷ്ണു എന്ന ഇരുപത്തൊന്നുകാരനാണ് മരിച്ചത്.

കാര്‍ത്തികപ്പള്ളി - ഡാണാപ്പടി
റോഡിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പെട്ട ബൈക്കില്‍ വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന ശരത്, സൈക്കിള്‍ യാത്രക്കാരനായ യോഹന്നാന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :