അനുബന്ധ വാര്‍ത്തകള്‍
- ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു, കാറിന്റെ ഡോറിലൂടെ ഞാന്‍ തെറിച്ചുവീണു; മോനിഷയ്ക്കുണ്ടായ അപകടത്തെ കുറിച്ച് താരത്തിന്റെ അമ്മയുടെ വാക്കുകള്‍
- ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു മരിച്ചു
- സുരക്ഷാ ജീവനക്കാരന് കാറിടിച്ചു മരിച്ചു
- ഷോളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു
- പൂച്ചയെ രക്ഷിക്കുന്നതിനിടെ മധ്യവയസ്കൻ കിണറ്റിൽ വീണു മരിച്ചു
ഗ്ലാസ് ഡോറിൽ തലയിടിച്ചു വയോധികൻ മരിച്ചു
തൃശൂർ: കടയുടെ ഗ്ളാസ് ഡോറിൽ തലയിടിച്ചു വീണ വയോധികൻ മരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഉസ്മാൻ ഹാജി എന്ന 84 കാരനാണ് മരിച്ചത്. ചാവക്കാട്ടെ മണത്തലയിലുള്ള ഡ്രൈ ഫ്രൂട്സ് കടയുടെ ഗ്ളാസ് ഡോർ പെട്ടെന്ന് തിരിച്ചറിയാതെ വേഗത്തിൽ കടയിലേക്ക് കയറിയപ്പോഴാണ് ഇതുണ്ടായത്.
തലയിടിച്ച ഉടനെ ഇദ്ദേഹം മലർന്നടിച്ചു വീഴുകയായിരുന്നു. തലയുടെ പിറകിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ ഉടൻ ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടുത്ത ലേഖനം