1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. AA Rahim CPIM district secretary

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ജില്ലാ സെക്രട്ടറിമാർ മത്സരിക്കില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

AA Rahim
AA Rahim

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ.റഹീമിനെ നിയോഗിച്ചു. നിലവിലെ സെക്രട്ടറിയായ വി.ജോയ് നിയമസഭയിലേക്കു മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വർക്കലയിൽ നിന്ന് ജോയ് വീണ്ടും മത്സരിക്കും. 
 
ജില്ലാ സെക്രട്ടറിമാർ മത്സരിക്കില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലാ സെക്രട്ടറിമാർ മത്സരിക്കുകയാണെങ്കിൽ താൽക്കാലിക സെക്രട്ടറിമാരെ നിയോഗിക്കാനാണ് പാർട്ടിയുടെ തീരുമാനം. 
 
ജില്ലയിൽ സിപിഎം കഴിഞ്ഞതവണ മത്സരിച്ച 10ൽ 9 സീറ്റിലും സിറ്റിങ് എംഎൽഎമാരുടെ പേരുകൾക്കു കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നൽകിയിരുന്നു. ജോയി മത്സരിക്കുന്ന കാര്യത്തിൽ മാത്രമാണ് ആശയക്കുഴപ്പം നിലനിന്നത്. സെക്രട്ടറി ചുമതലയിലേക്ക് റഹീം എത്തുന്നതോടെ വി.ജോയ് മത്സരിക്കുമെന്ന കാര്യത്തിലും ഉറപ്പായി. 
About Writer
രേണുക വേണു
അടുത്ത ലേഖനം
എന്തിന് എന്നെ മാത്രം മാറ്റിനിർത്തുന്നു, സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ