1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fuel surcharge refunded to consumers

വൈദ്യുതി ബില്ലില്‍ ചരിത്രപരമായ ഇളവ്; ഇന്ധന സര്‍ചാര്‍ജ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നു

Historic reduction in electricity bills
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്ഇബി. ചരിത്രത്തിലാദ്യമായി ഇന്ധന സര്‍ചാര്‍ജ് തുക ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം, മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി സര്‍ചാര്‍ജ് തുകയില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി.
 
പുതിയ തീരുമാനപ്രകാരം, മാര്‍ച്ചില്‍ ലഭിക്കുന്ന വൈദ്യുതി ബില്ലുകളില്‍ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 പൈസ വീതവും, രണ്ടു മാസത്തിലൊരിക്കല്‍ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസ വീതവും ബില്ലില്‍ കുറവ് ലഭിക്കും. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ നീക്കം.
 
കഴിഞ്ഞ മാസങ്ങളിലും സര്‍ചാര്‍ജ് നിരക്കുകളില്‍ കെഎസ്ഇബി കുറവ് വരുത്തിയിരുന്നു. ഫെബ്രുവരി മാസത്തില്‍ പ്രതിമാസ ബില്ലിംഗുകാര്‍ക്ക് സര്‍ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. കൂടാതെ ദ്വൈമാസ ബില്ലിംഗുകാര്‍ക്ക് സര്‍ചാര്‍ജ് നിരക്ക് വെറും 4 പൈസയായി കുറയ്ക്കുകയും ചെയ്തു. ജനുവരിയില്‍ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു.
 
വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു ആനുകൂല്യം ചരിത്രത്തില്‍ ആദ്യമായി നല്‍കാന്‍ സാധിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. തുടര്‍ച്ചയായ മാസങ്ങളില്‍ ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ബില്ലുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ടെഹ്‌റാനിലെ യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണം: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ