1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. A Jayashankar about Pinarayi Vijayan

ഞാൻ പിണറായിയെ കുറ്റം പറയുമെങ്കിലും ഒരുവിധം നന്നായാണ് ഭരിച്ചത്, യുഡിഎഫ് വന്നാൽ ഇതായിരുന്നു നല്ലതെന്ന് പറയും: എ.ജയശങ്കർ

പിണറായിയെ താൻ കുറ്റമൊക്കെ പറയുമെങ്കിലും ഒരുവിധം കുഴപ്പമില്ലാതെയാണ് അദ്ദേഹം ഈ സർക്കാരിനെ നയിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു

A Jayashankar
A Jayashankar

കോൺഗ്രസ് ഭരണത്തിലെത്തിയാലാണ് ശരിക്കുമുള്ള പൂരം മലയാളികൾ കാണാൻ പോകുന്നതെന്ന് ഇടത് വിമർശകനും അഭിഭാഷകനുമായ എ.ജയശങ്കർ. പിണറായിയെ താൻ കുറ്റമൊക്കെ പറയുമെങ്കിലും ഒരുവിധം കുഴപ്പമില്ലാതെയാണ് അദ്ദേഹം ഈ സർക്കാരിനെ നയിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. 
 
' നമ്മളിവിടെ കിടന്ന് എന്തെല്ലാം കുറ്റം പറഞ്ഞാലും ശരി...അഥവാ കോൺഗ്രസ് ഭരണത്തിലെത്തുകയാണെങ്കിൽ, അപ്പോഴാകും യഥാർത്ഥ പൂരം മലയാളി കാണാൻ തുടങ്ങുക. ഒടുക്കം അഞ്ച് വർഷം പൂർത്തിയാകുമ്പോഴേക്കും മൊത്തം മലയാളികളും ഈ പറയുന്ന ഏഷ്യാനെറ്റും ചർച്ച നയിക്കുന്ന സുരേഷും പങ്കെടുക്കുന്ന ഞാനും പറയും..'കഴിഞ്ഞ് പോയ അഞ്ച് വർഷത്തെ പിണറായി ഭരണം എത്ര മനോഹരമായിരുന്നു' എന്ന്. കാര്യം പിണറായിയ്ക്ക് ധാർഷ്ട്യം, മുരട് സ്വഭാവം എന്നൊക്കെ ഞാൻ പറയുമെങ്കിലും ഒരു വിധം കുഴപ്പമില്ലാതെയാണ് അങ്ങേര് ഈ സർക്കാരിനെ കൊണ്ട് പോകുന്നത്. ഞാനീ പറയുന്നതിനോട് സുരേഷിന് യോജിക്കാൻ കഴിയുമോ എന്നൊന്നും അറിയില്ല. എന്തായാലും അവസാനം ഞാനീ പറയുന്നത് തന്നെ എല്ലാരും പറയും,' ഏഷ്യാനെറ്റിലെ ചർച്ചയ്ക്കിടെ ജയശങ്കർ പറഞ്ഞു. 
അടുത്ത ലേഖനം
വനിതാ ലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ചതല്ല, ലീഗ് സ്ഥാനാർഥിയിൽ അതൃപ്തിയുമായി നൂർബിന റഷീദ്