ഗുണ്ടാ ആക്രമണത്തില്‍ ഒല്ലൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ക്ക് കുത്തേറ്റു
തൃശ്ശൂര്‍: മണ്ണുത്തി കൊഴുക്കുള്ളിയില്‍ ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചു. ഒല്ലൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വരുണിന്റെ കൈപ്പത്തിയില്‍ പരിക്കേറ്റു. പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂര്‍ക്കണിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നെല്ലങ്കരയില്‍ മണ്ണുത്തി പോലീസിനെ ആക്രമിച്ച സംഘത്തിലും ഇവര്‍ ഉള്‍പ്പെടുന്നു. മണ്ണുത്തി സ്റ്റേഷനില്‍ വിഷ്ണുജിത്തിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇയാളെ പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ് സംഘം.